ബി.ബി.എ, എല്‍.എല്‍.ബി കോഴ്‌സുകള്‍

കേരളത്തില്‍ ലോ കോളജുകളില്‍ BBA, LLB പ്രോഗ്രാമുണ്ട്. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. കേരളത്തിലെ ലോ കോളജുകളില്‍ ദേശീയ തലത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്ലസ്ടു കഴിഞ്ഞ് ചേരാവുന്നവയാണ് ഇത്തരം ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍. ഇവയില്‍ BBA, BA, B.Sc/LLB ഇന്റഗ്രേറ്റഡ് കോഴ്‌സുകളുണ്ട്. ഇന്ത്യയിലെ 17 ദേശീയ നിയമ സ്‌കൂളുകള്‍ ഇന്റഗ്രേറ്റഡ് ആആഅ, ഘഘആ പ്രോഗ്രാം നടത്തി വരുന്നു. കൊച്ചിയില്‍ ഇതിനായി ചഡഅഘടനാഷണല്‍ യൂണി വേഴ്‌സിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് നിലവിലുണ്ട്. ദേശീയ തലത്തിലുള്ള പരീക്ഷയായ CLAT ന്റെ അടി സ്ഥാനത്തിലാണ് അഡ്മിഷന്‍. പ്ലസ്ടു പൂര്‍ത്തിയാക്കിയ വര്‍ക്കും പ്ലസ്ടുവിന് പഠിക്കുന്നവര്‍ക്കും CLAT പരീക്ഷയ്ക്ക് തയാറെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.clat.org, www.cee.kerala.gov.in സന്ദര്‍ശിക്കുക.

SHARE