ബഷീര്‍ഹട്ട് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം: ബി.ജെ.പി സംഘത്തെ തടഞ്ഞു

കൊല്‍ക്കത്ത: പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബഷീര്‍ഹട്ടലുണ്ടായ സംഘര്‍ഷത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കലാപത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സെക്രട്ടറിയേറ്റില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. സംയമനം പാലിച്ച പ്രദേശത്തെ ജനങ്ങളെ അഭിനന്ദിച്ച അവര്‍ ചില ടി.വി ചാനലുകള്‍ വ്യാജ വീഡിയോകള്‍ പരത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി. കല്‍ക്കട്ട ഹൈക്കോടതിയിലെ റിട്ട. ജസ്റ്റിസിനാണ് അന്വേഷണ ചുമതല.

SHARE