എം.എസ്.എഫ് ബഷീര്‍ ഫെസ്റ്റിന് തുടക്കം

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മരണയില്‍ എം.എസ്.എഫ് ലിറ്ററേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബഷീര്‍ ഫെസ്റ്റിന് തുടക്കമായി.
കോഴിക്കോട് ബീച്ചില്‍ ‘ഇമ്മിണിബല്യ വര’ എന്ന പേരില്‍ ബഷീര്‍ കഥാപാത്രങ്ങളേയും കഥാസന്ദര്‍ഭങ്ങളേയും വരയിലൂടെ അവതരിപ്പിച്ചു. പരിപാടി എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ.പി അബ്ദുസമദ്, അഫ്‌നാസ് ചേറോട്, വി.എം റഷാദ്, പി.കെ.എം ഷഫീഖ്, സാബിത് മയനാട്, ജഹാന ഷെറിന്‍, ഫാറൂഖ് പനംകുറ്റിയില്‍, സി.എം മുഹാദ്, ഇ.കെ റഹീം,
നവാസ് പുത്തലത്ത്, പി.കെ ഷഹാദ സംബന്ധിച്ചു.

നിസാര്‍ പാങ്ങ്, റാബിത്ത് നാദാപുരം, ഷംസീര്‍ മോങ്ങം, അസ്ലം പൂവാട്ട്പറമ്പ്, നസീബ കുറ്റിയാടി, ഫിദ കൊണ്ടോട്ടി, ദില്‍ക്കാസ് മര്‍ജാന്‍ കുന്നത്തുപാലം, എന്നിവരാണ് ചിത്രങ്ങളൊരുക്കിയത്.

ഫെസ്റ്റിന്റെ ഭാഗമായി ബഷീര്‍ സ്മാരകനിലയം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കലായലയങ്ങളില്‍ ഒപ്പ് ശേഖരണം, പുസ്തകാസ്വാദനം, വൈക്കത്തും ബേപ്പൂരും സാഹിത്യമുറ്റം എന്നിവ സംഘടിപ്പിക്കും. ജൂലൈ 13ന് ഫെസ്റ്റ് സമാപിക്കും

SHARE