പുതിയ ലുക്കില്‍ മെസി; ബാര്‍സ വിറച്ചു ഒടുവില്‍ രക്ഷപ്പെട്ടു

മാഡ്രിഡ്: സ്പാനിഷ് ലാലീഗയില്‍ വന്‍ അട്ടിമറിയുടെ ഇടയില്‍ നിന്നും രക്ഷപ്പെട്ട് ബാഴ്‌സലോണ. ലാലീഗയില്‍ വലിയ വിലാസമില്ലാത്ത ജിറോനക്ക് മുന്നില്‍ ചാമ്പ്യന്‍സ് ലീഗിലെ ഹാട്രിക്ക് നേട്ടത്തിന് ശേഷം പുതിയ ലുക്കിലെത്തിയ മെസി നയിച്ച ബാര്‍സ വിയര്‍ക്കുന്ന കാഴ്ചയായിരുന്നു ഒരു ഘട്ടത്തില്‍.

മെസിയുടെ ആദ്യ ഗോളില്‍ ആതിപത്യം സ്ഥാപിച്ചെങ്കിലും പീന്നീട് 1-2ന് പിറകിലാവുകയായിരുന്നു ബാഴ്‌സ. ഒടുവില്‍ കളി അവസാനിക്കാന്‍ നേരത്ത് പിക്വേ നേടിയ ഗോളില്‍ മത്സരം 2-2 സമനിലയില്‍ അവസാനിക്കുകയായിരുന്നു.

കാംപ് നൗവില്‍ സ്വന്തം മൈതാനത്ത് പതിവ് പോലെ ബാര്‍സയുടെ ആധിപത്തിലായിരുന്നു തുടക്കം. നായകന്‍ മികവ് പുലര്‍ത്തിയ മത്സരത്തില്‍ പക്ഷേ ബാര്‍സയുടെ പുതിയ താരം ക്ലെമന്‍ഡ് ലാംഗ്‌ലെറ്റ് ചുവപ്പു കാര്‍ഡുമായി പുറത്തായതോടെ ജിറോണ ആക്രമം തുടങ്ങി. തുടര്‍ച്ചയായി രണ്ടാ ം മല്‍സരത്തിലാണ് ബാര്‍സക്ക് ഇത് പത്ത് പേരുമായി കളിക്കേണ്ടി വരുന്നത്.

ചിലി താരം ആര്‍തര്‍ വിദാലിന്റെ കിടിലന്‍ പാസില്‍ നിന്നായിരുന്നു മെസിയുടെ ഹൈ ഫിനിഷ് ഗോള്‍. അഞ്ച് മല്‍സരങ്ങള്‍ എല്ലാ ടീമുകലും പൂര്‍ത്തിയാക്കിയപ്പോല്‍ ലീഗില്‍ ചാമ്പ്യാരായ ബാര്‍സ തന്നെയാണ് 13 പോയന്‍രുമായി മുന്നില്‍.

SHARE