കുരുക്ക് മാറാതെ ബാര്‍സ; ലിവര്‍പൂളിന് ജയം

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് സമനിലക്കുരുക്ക്. ചെക്ക് ക്ലബായ സ്ലാവിയ പ്രാഹയാണ് ബാഴ്‌സയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്.
അവസരങ്ങള്‍ ഗോളുകളാക്കാന്‍ മെസിക്കും കൂട്ടര്‍ക്കും സാധിച്ചില്ല. ജയം നേടാനായില്ലെങ്കിലും ഗ്രൂപ്പ് എഫില്‍ ഒന്നാംസ്ഥാനത്ത് തന്നെയാണ് ബാഴ്‌സ.

മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ ബെല്‍ജിയം ക്ലബായ ജെന്‍കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ജോര്‍ജിനോയും അലക്‌സ് ഒക്‌സ്‌ലോഡ് ചേമ്പര്‍ലെനും ലിവര്‍പൂളിനായി ഗോളുകള്‍ നേടിയപ്പോള്‍. ജെന്‍കിനായി ബനാ സമ്മട്ട സ്‌കോര്‍ ചെയ്തു. ജയത്തോടെ ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂള്‍ മുന്നിലെത്തി. നാല് കളികളില്‍ നിന്ന് ഒന്‍പത് പോയിന്റാണ് ലിവര്‍പൂളിനുള്ളത്.