സബര്‍മതിയില്‍ ഗാന്ധിയെ മറന്ന് ട്രംപ്; വൈറലായി ബരാക് ഒബാമയുടെ പഴയ കുറിപ്പ്

അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തത് മുതല്‍ തന്നെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ഡൊണാള്‍ഡ് ട്രംപിനെ താരതമ്യം ചെയ്യുന്നത് പതിവായിരുന്നു. ഇന്ത്യ സന്ദര്‍ശിക്കുന്ന ട്രംപും ഭാര്യ മെലാനിയയും ഗാന്ധിജിയുടെ ഓര്‍മ്മകള്‍ ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിലെത്തുകയും അവിടെ വച്ച് സന്ദര്‍ശക പുസ്തകത്തില്‍ രണ്ട് വരി കുറിക്കുകയും ചെയ്തതോടെ ആ താരതമ്യം ഒരിക്കല്‍ കൂടി നടന്നു.

മുമ്പ് 2015 ജനുവരി 25ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമ രാജ്ഘട്ട് സന്ദര്‍ശിച്ചിരുന്നു. അന്ന് ഒബാമയും ഒരു കുറിപ്പ് അവിടുത്തെ സന്ദര്‍ശന പുസ്തകത്തില്‍ എഴുതി വച്ചിരുന്നു അതാണ് ഇന്ന് വൈറലായികൊണ്ടിരിക്കുന്നത്. സബര്‍മതി ആശ്രമത്തിലെത്തിയ ട്രംപ് സന്ദര്‍ശന പുസ്തകത്തില്‍ എഴുതിവെച്ചത് ”എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ സന്ദര്‍ശനമൊരുക്കിയതിന് നന്ദി” എന്നാണ്. എന്നാല്‍ മുന്‍ പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമ എഴുതിവെച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു.

”അന്ന് മാര്‍ട്ടിന്‍ ലൂഥര്‍കിങ് പറഞ്ഞത് ഇന്നും സത്യമായി തുടരുന്നു. ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ക്ക് ഇന്നും ഇന്ത്യയില്‍ നിലനില്‍പ്പുണ്ട്. അത് ഇന്ത്യക്കെന്നല്ല, ഈ ലോകത്തിനുതന്നെ കിട്ടിയ അമൂല്യ നിധിയാണ്. നമ്മള്‍, ഈ ലോകത്തിലെ ജനങ്ങളും, രാജ്യങ്ങളും ഒക്കെതമ്മില്‍ സ്‌നേഹത്തോടും സമാധാനത്തോടും കൂടി സഹവര്‍ത്തിക്കാന്‍ ഇടവരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു” ഗാന്ധിയെ മറന്ന ട്രംപിന് മുന്നില്‍ ഈ കുറിപ്പാണ് ഇന്ന് വൈറലായികൊണ്ടിരിക്കുന്നത്.

SHARE