വാഷിങ്ടണ്‍: അമേരിക്കയില്‍ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ നടപടികള്‍ തകൃതിയാവുമ്പോഴും ജനങ്ങള്‍ ഇപ്പോഴും കാലാവധി അവസാനിക്കാറായ ബരാക്ക് ഒബാമയുടെ പിറകെയാണ്. ജനകീയ പ്രസിഡന്റിന്റെ പുതിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുന്നത്. യാത്രയ്ക്കിറങ്ങിയപ്പോള്‍ മറന്നു വെച്ച മൊബൈലിനായി തിരിച്ചോടുന്ന ഒബാമയുടെ വീഡിയോയാണ് ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ വൈറലാവുന്നത്.
വൈറ്റ് ഹൗസില്‍ നിന്നിറങ്ങി വരികയായിരുന്നു ഒബാമ. തന്നെ കാത്തുനില്‍ക്കുന്നവരെ കൈവീശിക്കാണിച്ച് മുന്നോട്ട് നീങ്ങവെ പെട്ടെന്ന് എന്തോ ഒര്‍ത്ത് പതിയെ പോക്കറ്റില്‍ ഒന്നു കൈയ്യിട്ടു നോക്കുന്നു. അപ്പോഴാണ് കാര്യം പിടകിട്ടിയത്, മൊബൈല്‍ എടുത്തിട്ടില്ല. ഉടന്‍ തന്നെ അതെടുക്കാനായി മുറയിലേക്ക് ഒബാമ തിരിഞ്ഞോടുന്നു. തിരികെ മൊബൈലുമായി ഇറങ്ങിവരുന്ന ഒബാമ അത് പോക്കറ്റില്‍ ഇടുന്നതും കാണാം.
Funny: @POTUS walks towards Marine One, then realizes he forgot his wallet and keys (maybe?) and runs back in. pic.twitter.com/T7lvLaAZUK
— Steve Kopack (@SteveKopack) October 7, 2016
ഒരു യാത്രയ്ക്കിറങ്ങിയാല്‍ തിരിച്ച് കയറുന്നത് നമുക്ക് സാധാരണയാണ്. എന്നാല്‍ അതൊക്കെ പ്രസിഡന്റിനും ഉണ്ടോ! ഇന്നത്തെ കാലത്ത് മൊബൈല്‍ മറന്നുവെച്ചാല്‍ ആരാണ് തിരിഞ്ഞോടാത്തത്. സാധാരണകാരനെ പോലെ പ്രസിഡന്റും കാര്യങ്ങള്‍ മറക്കുന്നുണ്ടെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണ് വീഡിയോ.
ചിക്കാഗോയിലേക്ക് യാത്രാപോകാനായി ഇറങ്ങിയപ്പോഴാണ് ഒബാമ മൊബൈല്‍ മറന്ന് വെച്ചത്. തിരിച്ചുവന്ന് വിമാനത്തില്‍ കയറുന്നത് വരെയുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഓടിയതിന്റെ ക്ഷീണം തീര്‍ക്കാനോ എന്തോ, തിരിച്ച് വരുമ്പോള്‍ സഹായി ഒരു കപ്പ് വെള്ളം പ്രസിഡന്റിന് കൊടുക്കുന്നുണ്ട്. അതും കുടിച്ച് വീണ്ടും കൈവീശി വിമാനത്തിലേക്ക് നീങ്ങുകയാണ് ഒബാമ.
സിഎന്‍ബിസി ന്യൂസ് മാധ്യമപ്രവര്‍ത്തകനായ സ്റ്റീവ് കൊപാക് ആണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. അടുത്തിടെ ഇസ്രയേല്‍ മുന്‍പ്രസിഡന്റെ സിമോണ്‍ പരെസിന്റെ ശവസംസ്കാര ചടങ്ങ് കഴിഞ്ഞ് വിമാനത്തിലേക്ക് മടങ്ങവെ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണെ കാത്തുനിന്ന് കൈകൊട്ടി വിളിക്കുന്ന ഒബാമയുടെ വീഡിയോ വന്‍ ഹിറ്റായിരുന്നു.
Funny: @POTUS walks towards Marine One, then realizes he forgot his wallet and keys (maybe?) and runs back in. pic.twitter.com/T7lvLaAZUK
— Steve Kopack (@SteveKopack) October 7, 2016