ചെന്നൈ: വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിതിന്റെ നടപടി വിവാദമാകുന്നു. ബിരുദം ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ലൈംഗിക സേവനം ചെയ്യാന്‍ വിദ്യാര്‍ഥികളോട് അധ്യാപിക ആവശ്യപ്പെട്ട സംഭവത്തെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സംഭവം. ലക്ഷ്മി സുബ്രഹ്മണ്യം എന്ന മാധ്യമപ്രവര്‍ത്തകക്കാണ് ഗവര്‍ണറില്‍ നിന്ന് മോശം അനുഭവമുണ്ടായത്.
വാര്‍ത്താസമ്മേളനത്തില്‍ ആദ്യനിരയില്‍ വലത്തേയറ്റത്താണ് ലക്ഷ്മി ഇരുന്നിരുന്നത്. അവര്‍ ചോദ്യമുന്നയിച്ചപ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിച്ച ഗവര്‍ണര്‍ അനുമതിയില്ലാതെ അവരുടെ കവിളില്‍ തലോടുകയായിരുന്നു. ‘ഞാന്‍ നിരവധി തവണ എന്റെ മുഖം കഴുകി. പക്ഷെ എനിക്ക് ആ തലോടലിന്റെ ആഘാതത്തില്‍ നിന്ന് മുക്തയാവാന്‍ കഴിയുന്നില്ല- ലക്ഷ്മി സുബ്രഹ്മണ്യം ട്വീറ്റ് ചെയ്തു.
ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകയാണ്. ബന്‍വരിലാല്‍ പുരോഹിത് ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറാണ്. ചോദ്യങ്ങളുന്നയിക്കുന്നത് എന്റെ അവകാശമാണ്. ഉത്തരങ്ങളാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അല്ലാതെ തലോടലുകളല്ല. ഒരു ഇംഗ്ലീഷ് മാഗസിനിലെഴുതിയ കുറിപ്പില്‍ ലക്ഷ്മി സുബ്രഹ്മണ്യം പറഞ്ഞു.
ബിരുദം ലഭിക്കാന്‍ സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്ക് ലൈംഗികമായി വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളോട് നിര്‍ദേശിച്ച അധ്യാപക കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതിനെ കുറിച്ച് വിശദീകരിക്കാനാണ് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത് പത്രസമ്മേളനം വിളിച്ചത്. ഗവര്‍ണറുടെ അടുപ്പക്കാരിയാണ് അറസ്റ്റിലായ അധ്യാപിക നിര്‍മല ദേവി. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു ഗവര്‍ണറുടെ വാദം.
നാല് ബിരുദ വിദ്യാര്‍ത്ഥിനികളോട് ദേവേന്ദ്ര ആര്‍ട്‌സ് കോളേജിലെ പ്രൊഫസറായ നിര്‍മല ദേവി സംസാരിക്കുന്നതിന്റെ ഓഡിയോ വാട്ട്‌സാപ്പില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ബി.ജെ.പി പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ് ഇവര്‍ എന്നാണ് സൂചന. ഒരു ബി.ജെ.പി പരിപാടിയില്‍ നിര്‍മല ദേവി പങ്കെടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിര്‍മല ദേവി ഫോണില്‍ സംസാരിച്ചത് വിദ്യാര്‍ത്ഥിനികള്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിക്കൊടുത്താല്‍ സാമ്പത്തിക ലാഭമുണ്ടാകുമെന്ന് അധ്യാപിക പറയുന്നതും ഓഡിയോയിലുണ്ട്.
I asked TN Governor Banwarilal Purohit a question as his press conference was ending. He decided to patronisingly – and without consent – pat me on the cheek as a reply. @TheWeekLive pic.twitter.com/i1jdd7jEU8
— Lakshmi Subramanian (@lakhinathan) April 17, 2018
This, moments after he dismissed a barrage of questions about allegations of sexual misconduct against himself. Unprofessional behaviour – and completely uncalled for to touch a stranger without her consent, especially a woman.
— Lakshmi Subramanian (@lakhinathan) April 17, 2018
நோக்கம் தவறானதாக இல்லாது இருப்பினும், பொது வாழ்வில் இருப்போர், கண்ணியத்தையும், நாகரீகத்தையும் கடைபிடிப்பது அவசியம். பெண் பத்திரிக்கையாளரின்அனுமதி இல்லாமல், அவரை தொடுவது, கண்ணியமான செயலல்ல. சக மனிதருக்கு உரிய மரியாதையை அளிப்பது, பொது வாழ்வில் இருக்கும் ஒவ்வொருவரின் கடமை.
— Kanimozhi (கனிமொழி) (@KanimozhiDMK) April 17, 2018
Washed my face several times. Still not able to get rid of it. So agitated and angered Mr Governor Banwarilal Purohit. It might be an act of appreciation by you and grandfatherly attitude. But to me you are wrong.
— Lakshmi Subramanian (@lakhinathan) April 17, 2018