• Home
  • EPAPER
  • Keralam
  • India
  • Gulf
  • Sports
  • Entertainment
  • World
  • Health
  • Technology
  • ≡
    • Auto
    • Features
    • Religion
    • Food
    • Interviews
    • Youth
    • Books
Search
Thursday, June 1, 2023
  • Blog
  • Forums
  • Contact
  • LOG IN
Welcome! Log into your account
Forgot your password?
Recover your password
Chandrika Daily
  • Home
  • EPAPER
  • Keralam
  • India
  • Gulf
  • Sports
  • Entertainment
  • World
  • Health
  • Technology
  • ≡
    • Auto
    • Features
    • Religion
    • Food
    • Interviews
    • Youth
    • Books
Home India ഇടപാടുകാരില്‍നിന്ന് ബാങ്കുകള്‍ പിഴിഞ്ഞത് പതിനായിരം കോടിയിലേറെ; ധനകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പുറത്ത്

ഇടപാടുകാരില്‍നിന്ന് ബാങ്കുകള്‍ പിഴിഞ്ഞത് പതിനായിരം കോടിയിലേറെ; ധനകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പുറത്ത്

December 22, 2018
Share on Facebook
Tweet on Twitter

നോട്ട് നിരോധനം കൊണ്ട് പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച കേന്ദ്ര നടപടിക്ക് പുറമേ പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ ഇടപാടുകാരില്‍നിന്ന് പിഴയിനത്തില്‍ ഈടാക്കിയത് 10,391 കോടി രൂപ. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖയിലാണു ബാങ്കുകള്‍ വന്‍തുക പിഴ ഈടാക്കിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനും എ.ടി.എമ്മില്‍നിന്ന് നിശ്ചിത തവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചതിനുമടക്കം നിരവധി സേവനങ്ങള്‍ക്കാണ് പൊതുജനത്തില്‍ നിന്നും പിഴയീടാക്കിയിട്ടുള്ളത്. 2016 നവംബറില്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന് ശേഷം ജനങ്ങള്‍ പണത്തിനായി നെട്ടോട്ടം നടക്കുന്നതിനിടെയിലാണ് ഇടപാടുകാരില്‍നിന്നും ബാങ്കുകളുടെ വന്‍ പിഴ നടന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭാ എം.പി ദിബ്യേന്തു അധികാരിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ധനകാര്യ മന്ത്രാലയം ഇക്കാര്യം പുറത്തുവിട്ടത്. ബാങ്കുകള്‍ക്ക് സര്‍വീസ് ചാര്‍ജുകള്‍ ചുമത്താന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു.

മിനിമം ബാലന്‍സ് ഇല്ലാത്തതിന് 6,246 കോടിയും അധിക എ.ടി.എം ഇടപാടുകള്‍ക്ക് 4,145 കോടി രൂപയുമാണ് ഈടാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയിരിക്കുന്നത് രാജ്യത്തെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയാണ്. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ ഇടപാടുകാരില്‍നിന്ന് 2,894 കോടിയാണ് സ്റ്റേറ് ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കിയിട്ടുള്ളത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 348 കോടി, ബാങ്ക് ഓഫ് ബറോഡ 328 കോടി, പഞ്ചാബ് നാഷണല്‍ ബാങ്ക് 493 കോടി, കാനറാ ബാങ്ക് 352 കോടി എന്നിങ്ങനെയാണ് പിഴയുടെ പുറത്തുവന്ന കണക്കുകളിലുള്ളത്.

എ.ടി.എമ്മില്‍നിന്ന് നിശ്ചിത തവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചതിന് എസ്.ബി.ഐ 1,554 കോടി രൂപ ഈടാക്കി ഒന്നാമതെത്തിയപ്പോള്‍ 464 കോടി പിഴിഞ്ഞ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടാമതും നിലയുറപ്പിച്ചു. ബാങ്ക് ഓഫ് ബറോഡ 183 കോടി, പഞ്ചാബ് നാഷണല്‍ ബാങ്ക് 323 കോടി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 241 കോടി എന്നിങ്ങനെയാണ് മറ്റ് ബാങ്കുകളുടെ കണക്ക്.

സ്വകാര്യ ബാങ്കുകള്‍ ഈടാക്കിയ തുകയുടെ കണക്ക് രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വന്‍ തുക വായ്പയെടുത്ത് രാജ്യം വിടുന്ന ഭീമന്‍ കോര്‍പറേറ്റുകളെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്ത ബാങ്കുകളാണ് സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്നും പിഴയിനത്തില്‍ പിടിച്ചുപറി നടത്തുന്നത്.

  • TAGS
  • Bank Account
  • Bank Cheating
  • demonetisation
  • demonetization
  • modi loot
  • SBI Minimum Balance
SHARE
Facebook
Twitter
  • tweet
web desk 1

RELATED ARTICLESMORE FROM AUTHOR

India

‘മോദിയാണെങ്കില്‍ അത് സാധ്യമാണ്’; പ്രധാനമന്ത്രിയെ രൂക്ഷമായി പരിഹസിച്ച് രാഹുൽ ഗാന്ധി

India

വരാനിരിക്കുന്ന വലിയ ദുരന്തം മറികടക്കാന്‍ മൂന്ന് സുപ്രധാന നിര്‍ദേശങ്ങളുമായി ഡോ മന്‍മോഹന്‍ സിങ്

India

എന്തിനാണ് പ്രധാനമന്ത്രി കള്ളം പറയുന്നത്; പ്രതിരോധ മന്ത്രാലയ രേഖ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി

MOST POPULAR

-New Ads-

EDITOR PICKS

സ്വാതന്ത്ര്യ ദിന പുലരിയില്‍ പാങ്ങ് കെഎംസിസി ജിസിസി ടീം അത്യാധുനിക...

Keralam August 14, 2020

നിങ്ങള്‍ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ്; ...

Uncategorized August 14, 2020

എനിക്ക് ചാര്‍ത്തിത്തന്ന നിയമനത്തില്‍ നിന്ന് രാജിവെക്കുന്നു; കെആര്‍ മീര

Keralam August 14, 2020

POPULAR POSTS

കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു

Keralam November 28, 2016

കോവിഡ് ശരീരത്തിലെത്തിയാല്‍ ആദ്യദിനം മുതല്‍ എന്തൊക്കെ സംഭവിക്കും?

Health March 19, 2020

അവസാനത്തെ ആഗ്രഹമെന്തെന്ന ചോദ്യത്തിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം

India January 23, 2020

POPULAR CATEGORY

  • News Scroll35408
  • News Block33422
  • Sub Main Stories31881
  • Top Stories31702
  • Keralam16272
  • India15067
  • World3773
  • Sports3456
ABOUT US
ChandrikaDaily is your news, entertainment, music fashion website. We provide you with the latest breaking news and videos.
Contact us: contact@chandrikadaily.com
FOLLOW US
  • Disclaimer
  • Privacy
  • Advertisement
  • Contact
© Chandrika Daily
MORE STORIES

അഞ്ചു വര്‍ഷത്തിനിടെ ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്; കൂടുതലും മോദിയുടെ നോട്ട് അസാധുവാക്കലിനു...

India May 2, 2018

കൂപ്പുകുത്തി ജിഡിപി നിരക്ക്; രാജ്യം മാന്ദ്യത്തിന്‍റെ പിടിയിലേക്ക്

India November 29, 2019

ട്വീറ്റ് മുക്കിയതിന് പിന്നാലെ ട്രോളില്‍ മുങ്ങി മോദിയുടെ ക്ലൗഡ് തിയറി

India May 12, 2019

എട്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ ജൈത്രയാത്ര; മെയ് 23 ലെ വിധി അത്ഭുതം കാണിക്കുമെന്ന് റിപ്പോര്‍ട്ട്

India May 4, 2019