സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയം വീണ്ടും പുനക്രമീകരിച്ചു

സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയം വീണ്ടും പുനക്രമീകരിച്ചു. തിങ്കള്‍ മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയേ ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ഈ ക്രമീകരണം വ്യാഴം വരെ തുടരും. ക്ഷേമപെന്‍ഷന്‍, ജന്‍ധന്‍ അക്കൗണ്ട് വഴിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പണ വിതരണം എന്നിവ പരിഗണിച്ച് ഈയാഴ്ച ബാങ്കുകള്‍ വൈകിട്ട് നാലു വരെ പ്രവര്‍ത്തിച്ചിരുന്നു.

അതേസമയം, ബാങ്ക് അക്കൗണ്ടിലെ പണം ഇനി പോസ്റ്റ്മാന്‍ വീട്ടിലെത്തിക്കും. കോവിഡ് കാലത്ത് ബാങ്കിലെ തിരക്ക് കുറയ്ക്കാനുള്ള പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. പണം പിന്‍വലിക്കേണ്ടവര്‍ പോസ്റ്റ് ഓഫിസിലാണ് വിവരം നല്‍കേണ്ടത്. അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കെല്ലാം ഇതു വഴി ബാങ്കിലോ എടിഎമ്മിലോ പോകാതെ പണം പിന്‍വലിക്കാനാകും. എന്നാല്‍ സഹകരണ ബാങ്കിലെ പണം ഇത്തരത്തില്‍ പിന്‍വലിക്കാനാവില്ല. സാമൂഹിക അകലം പാലിച്ച് പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു

SHARE