വടകരയില്‍ ബാങ്ക് സുരക്ഷാ ജീവനക്കാരന്‍ മരിച്ച നിലയില്‍

വടകര: കോഴിക്കോട് വടകരയില്‍ ബാങ്ക് സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര കണ്ണോക്കര സഹകരണ ബാങ്ക് സുരക്ഷാ ജീവനക്കാരന്‍ രാജീവനെയാണ് ബാങ്കിനു സമീപത്തെഓവു ചാലില്‍ മരിച്ച നിലയില്‍ രാവിലെയോടെ കണ്ടെത്തിയത്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
രാജീവിന്റെ ദേഹത്ത് പരിക്കേറ്റതിന്റെ പാടുകളുണ്ടെന്നാണ് വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
SHARE