ബാങ്ക് ഓഫ് ഇന്ത്യ യുഎഇ ഓഫീസ് പൂട്ടുന്നു

ചെന്നൈ: ബാങ്ക് ഓഫ് ഇന്ത്യ യുഎഇയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇക്കാര്യം സൂചിപ്പിച്ച് ബാങ്ക് യുഎഇ സ്റ്റോക്ക് എക്‌സ്‌ഞ്ചേിന് സന്ദേശം കൈമാറി. ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്നതിനെപ്പറ്റിയുള്ള വ്യക്തമായ കാരണങ്ങള്‍ ബാങ്ക് വ്യക്തമാക്കിയിട്ടില്ല. പൊതുമേഖലയില്‍ ബാങ്കുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിയതെന്നാണ് സൂചന. പൊതുമേഖലയിലെ ലയനത്തിന്റെ ഭാഗമായി 69 കേന്ദ്രങ്ങളില്‍ നടപടികള്‍ നടക്കുന്നുണ്ട്. ക്രമാതീതമായി പെരുകുന്ന ചെലവുകളാണ് ഓഫീസുകള്‍ വെട്ടിചുരുക്കാന്‍ ബാങ്കുകളെ പ്രേരിപ്പിക്കുന്നത്.

SHARE