ഇന്ത്യയിലെ ബാങ്കിങ് വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ ലയനം നാളെ യാഥാര്‍ത്ഥ്യമാകും.നാളെ മുതല്‍ രാജ്യത്ത് പൊതുമേഖലയില്‍ 12 വാണിജ്യ ബാങ്കുകള്‍ മാത്രമാകും ഉണ്ടാകുക.
ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും. സിന്‍ഡിക്കറ്റ് ബാങ്ക് കാനറ ബാങ്കിലും അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ലയിക്കും. എന്നാല്‍, കിട്ടാക്കട പ്രതിസന്ധിയും മൂലധന ചോര്‍ച്ചയും പ്രശ്‌നങ്ങളായ പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് വലിയ ബാങ്കുകളുണ്ടാക്കുകയെന്നത്, ദുര്‍ബലമായ വലിയ ബാങ്കുകളുടെ സൃഷ്ടിക്ക് കാരണമാകില്ലേയെന്ന ആശങ്ക സാമ്പത്തിക വിദഗ്ധര്‍ക്കുണ്ട്. രും.