ബാങ്കുകാരുടെ ഭീഷണിയെത്തുടര്‍ന്ന് മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു

ഏലൂര്‍: കൊച്ചി ഏലൂരില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ വി ജെ ജോസാണ് മരിച്ചത്. വാഹന വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തിയിരുന്നു. പിന്നീടുണ്ടായ ഭീഷണിയെ തുടര്‍ന്ന് ജോസ് സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. തിരിച്ചടവിന് സാവകാശം തേടിയെങ്കിലും അനുവദിച്ചില്ലെന്നാണ് വീട്ടുകാരുടെ ആരോപണം.

SHARE