ഇനി ബാങ്ക് അക്കൗണ്ട് തുടങ്ങണമെങ്കില്‍ മതം പറയണം

മുംബൈ: ബാങ്കില്‍ ഉപഭോക്താവ് പുതിയ അക്കൗണ്ട് തുടങ്ങുമ്പോള്‍ നല്‍കുന്ന കെ.വൈ.സി. (നോ യുവര്‍ കസ്റ്റമര്‍) ഫോമില്‍ ഇനി മതവും രേഖപ്പെടുത്തണം. വിദേശനാണ്യ നിയന്ത്രണ നിയമ(ഫെമ)ത്തില്‍ പുതുതായി വരുത്തിയ ഭേദഗതിപ്രകാരമാണ് ഇത്.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ആറു ന്യൂനപക്ഷമതവിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ സ്ഥലം വാങ്ങാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും ‘ഫെമ’ നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം അനുവാദം നല്‍കുന്നുണ്ട്. ഇത് നടപ്പാക്കുന്നതിന്റെഭാഗമായാണ് ഉപഭോക്താക്കളുടെ മതം വെളിപ്പെടുത്തണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നത്.

SHARE