ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ കാര്‍ മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.

തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വി.ഗോപിനാഥന്‍ നായരുടെ മകള്‍ ശ്രുതി ഗോപിനാഥ്, ജാര്‍ഖണ്ഡ് സ്വദേശിനി ഹര്‍ഷ, ആന്ധ്രപ്രദേശ് സ്വദേശിനി അര്‍ഷിയകുമാരി എന്നിവരാണ് മരിച്ചത്.

മരിച്ച മൂന്നു പേരും ബംഗളൂരുവിലെ അലയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ എം.ബി.എ വിദ്യാര്‍ത്ഥിനികളായിരുന്നു.

ഇന്നലെ രാവിലെ ഒമ്പതു മണിയോടെ ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്നവരാണ് മരിച്ചത്. വാഹനം ഓടിച്ച പ്രവീണ്‍, സുഹൃത്ത് പവിത് കോഹ്‌ലി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

SHARE