ബംഗ്ലാദേശില്‍ യാത്രാബോട്ട് മറിഞ്ഞ് 23 പേര്‍ മരിച്ചു

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ യാത്രാബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 23 പേര്‍ മരിച്ചു. ഒട്ടേറെ പേരെ കാണാതായി. തിങ്കളാഴ്ച മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 23 പേരുടെ മൃതശരീരം കണ്ടെത്തിയതായി അഗ്നിരക്ഷാസേനാംഗം ഇനായത് ഹുസൈന്‍ അറിയിച്ചു. അമ്പതോളം പേര്‍ തോണിയിലുണ്ടായിരുന്നതായാണ് സൂചന. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ നദീതുറമുഖമായ സദര്‍ഘട്ടിന് സമീപത്തായാണ് അപകടമുണ്ടായത്. സുരക്ഷാപിഴവുകള്‍ കാരണം തോണികള്‍ മറിഞ്ഞ് അപകടമുണ്ടാവുന്നത് ബംഗ്ലാദേശില്‍ പതിവാണ്. പ്രതികൂല കാലാവസ്ഥയിലും പരമാവധിയിലധികം പേരെ കയറ്റിയാണ് ബംഗ്ലാദേശില്‍ മിക്കയിടങ്ങളിലും ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്.

SHARE