രണ്ട് പഴത്തിന് വില 442 രൂപ ; വില കണ്ട് ഞെട്ടി സിനിമാതാരം

രണ്ട് പഴത്തിന് നല്‍കേണ്ടി വന്നത് 442 രൂപ. പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് വാങ്ങിയ പഴത്തിന്റെ വില കണ്ട് ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് നടന്‍ രാഹുല്‍ ബോസ്. ട്വിറ്ററിലാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. ‘ പഴങ്ങള്‍ നമ്മുടെ നിലനില്‍പ്പിന് ഹാനികരമല്ലന്ന് ആരാണ് പറഞ്ഞെത്’ രാഹുല്‍ തന്റെ വീഡിയോയില്‍ ചോദിക്കുന്നു.

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായാണ് താരം ചണ്ഡീഗഢിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നത്. ജിമ്മിലെ വര്‍ക്ക് ഔട്ട് കഴിഞ്ഞ ശേഷം പഴം ഓര്‍ഡര്‍ ചെയ്തു. ബില്ല് കണ്ട് ഞെട്ടിയ രാഹുല്‍ ഉടന്‍ തന്നെ സംഭവത്തില്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

SHARE