സഖാവ് ഒരു കാര്യം പറഞ്ഞാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ അതേറ്റുപറഞ്ഞേ പറ്റൂ;മുഖ്യമന്ത്രിയെ ട്രോളി ബല്‍റാം

സി.എ.എക്കെതിരായ സമരത്തില്‍ ഭീകര സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം പ്രധാനമന്ത്രി മോദി ശരിവെച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. ‘സഖാവ് ഒരു കാര്യം പറഞ്ഞാല്‍ പിന്നെ ഗവര്‍ണറല്ല രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ അത് ഏറ്റ് പറഞ്ഞേ പറ്റൂ’ എന്നും ‘പിണറായി സഖാവ് ഉയിര്‍’ എന്നുമാണ് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

പൗര്വത നിയമ ഭേദഗതിക്കെതിരായ കേരളത്തിലെ പ്രതിഷേധത്തില്‍ ഭീകര സംഘടനകളുടെ സാന്നിധ്യം പിണറായി സഭയില്‍ സ്ഥിരീകരിച്ചെന്നും കേരളത്തില്‍ ഇല്ലാത്തത് ഡല്‍ഹിയില്‍ തുടരണോയെന്നുമാണ് മോദി ഇന്ന് രാജ്യസഭയില്‍ ചോദിച്ചത്.