ബലൂചിസ്ഥാനില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

 

ബലൂചിസ്ഥാനിലെ ചമനിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. സൈനിക വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പോലീസ് വ്യത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം.

സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചമനില്‍ മാള്‍ റോഡിനു സമീപമുള്ള പാര്‍ക്കിംഗ് സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്.

SHARE