ദിലീപ് ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന് ഉച്ചക്ക്

കൊച്ചി: നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. ഉച്ചക്കു 1.45ന് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. ഇരു ഭാഗത്തിന്റെയും വാദങ്ങള്‍ കഴിഞ്ഞ ആഴ്ച പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിയത്.
ജാമ്യത്തിനായി മൂന്നാം തവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മൂമ്പ് രണ്ടു തവണയും ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. അതിനിടെ കേസില്‍ ഈ ആഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. ദിലീപ് ജയിലിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം പൂര്‍ത്തിയാകും. അതേസമയം, കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പ്രോസിക്യൂഷു കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.

SHARE