കോഴിക്കോട്: ടി.പി വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ജാമ്യം. മൂന്ന് മാസത്തേക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കൂടുമ്പോള്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണം. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കുഞ്ഞനന്തന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്.
2014 ജനുവരിയിലാണ് ഗൂഢാലോചനകേസില്‍ കുഞ്ഞനന്തനെ വിചാരണക്കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം പിഴയും ശിക്ഷിച്ചത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ പൂര്‍ത്തിയാക്കി അടുത്ത ആഴ്ച ജയിലിലേക്ക് മടങ്ങാനിരിക്കെയാണ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യ ഹരജി നല്‍കിയത്.