ഫ്രാങ്കോ മുളക്കലിനു ജാമ്യം


കൊച്ചി: കന്യാസ്ത്രീ പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ഇന്ന് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ എത്തിയിരുന്നു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

പുതിയ ജാമ്യക്കാരുടെ വ്യവസ്ഥയിലാണ് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. 13-ാം തിയതി വരെ കേരളം വിടാന്‍ പാടില്ല. കേസ് പരിഗണിക്കുമ്പോളെല്ലാം ഹാജരാകണം എന്നിങ്ങനെ നീളുന്നു നിബന്ധനകള്‍.

കൊവിഡ് നെഗറ്റീവ് ആണെന്ന് സ്ഥീരീകരിക്കുന്നതില്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു.

SHARE