ദേശീയ പണിമുടക്ക്; പരീക്ഷകള്‍ മാറ്റിവെച്ചു

ദേശീയ പണിമുടക്കിനെ തുടര്‍ന്നു ബുധനാഴ്ച നടത്താനിരുന്ന എംജി സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കണ്ണൂര്‍ സര്‍വകലാശാല ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 21,000 രൂപയാക്കുക, 10,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ട്രേഡ് യൂണിയന്‍ സംയുക്ത സമിതി നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച രാത്രി 12 മുതല്‍ ബുധനാഴ്ച രാത്രി 12 വരെയാണ്.

SHARE