മനാമ: ബഹ്റൈനില്‍ നിന്നുള്ള കെ.എം.സി.സിയുടെ പ്രഥമ ചാര്‍ട്ടര്‍ വിമാനം 169 പ്രവാസികളുമായി നാളെ പുറപ്പെടും. പ്രാദേശിക സമയം ഉച്ചക്ക് ഒരുമണിക്ക് ബഹ്റൈനില്‍ നിന്നും കോഴിക്കോട് കരിപ്പൂരിലേക്കാണ് എത്തിച്ചേരുക.
ബഹ്റൈനിലെ റിയാ ട്രാവല്‍സുമായി സഹകരിച്ചാണ് ഈ പ്രഥമ ചാര്‍ട്ടര്‍ വിമാനം ഒരുക്കിയതെന്നും എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത പരിഗണനയര്‍ഹിക്കുന്ന 169 പ്രവാസി മലയാളികളാണ് യാത്ര പുറപ്പെടുന്നതെന്നും ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ജൂണ്‍9ന് ഉച്ചക്ക് 1മണിക്ക് ഗള്‍ഫ് എയറിന്റെ GF7260 വിമാനമാണ് ബഹ്റൈന്‍ കെ.എം.സി.സി ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ വന്ദേ ഭാരത് മിഷന് അനുസരിച്ച് ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ യാത്ര പുറപ്പെടാന്‍ കഴിയുകയുള്ളു.
ഈ സാഹചര്യത്തില്‍ ആദ്യവിമാനത്തിന്റെ ബുക്കിങ്ങുകള്‍ പൂര്‍ത്തിയായതായും തുടര്‍ന്നുള്ള വിമാനങ്ങളുടെ ബുക്കിങ് കെ.എം.സി.സി ഓഫീസ് കേന്ദ്രീകരിച്ച് പുരോഗമിക്കുന്നതായും കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങല്‍ എന്നിവര്‍ അറിയിച്ചു.