മനാമ: കോവിഡ് കേസുകളില്‍ ഗണ്യമായ കുറവു വന്നതോടെ രാജ്യത്ത് നിര്‍ത്തിവച്ചിരുന്ന കായിക വിനോദങ്ങള്‍ പുനരാരംഭിക്കാന്‍ ബഹ്റൈന്‍. ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് അടക്കം വീണ്ടും ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് കായിക മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്ത് നാല്‍പ്പതിനായിരത്തോളം പേര് കോവിഡ് മുക്തരായെന്നാണ് ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം പറയുന്നത്. നിലവില്‍ 2784 കോവിഡ് കേസുകളാണ് ഉള്ളത്. ഇതില്‍ 41 പേര് ഗുരുതരാവസ്ഥയിലാണ്.
24 മണിക്കൂറിനിടെ പുതിയ 382 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 149 അസുഖബാധിതര്‍ പ്രവാസികളാണ്. ഓഗസ്റ്റ് അഞ്ചിന് 9285 പരിശോധനകള്‍ നടത്തിയെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇതുവരെ 867534 ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. 39576 ആണ് രോഗമുക്തരുടെ എണ്ണം. 154 പേര് മരണത്തിന് കീഴടങ്ങി.