ബഹ്‌റൈനില്‍ 100 പേര്‍ക്കുകൂടി കോവിഡ്; 78 പേരും വിദേശ തൊഴിലാളികള്‍


മനാമ: ബഹ്‌റൈനില്‍ 100 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 78 പേര്‍ വിദേശ തൊഴിലാളികളാണ്. ഇറാനില്‍നിന്ന് എത്തിച്ച രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്ത് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 1107 ആയി. പുതുതായി നാല് പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 759 ആയി.

SHARE