ബഗ്ദാദിയുടെ മരണം ഐസിസ് സ്ഥിരീകരിച്ചു

ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ ബഗ്ദാദിയുടെ മരണം ഐ.എസ് തന്നെ സ്ഥിരീകരിച്ചതായി പ്രാദേശിക വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിമ മൊസൂളില്‍ പട്ടണമായ താല്‍ അഫാറില്‍ ഐ.എസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്ത പ്രസ്താവനയിലാണ് ചുരുങ്ങിയ വാക്കുകളില്‍ തങ്ങളുടെ തലവന്‍ അബൂബക്കര്‍ ബഗ്ദാദി മരണപ്പെട്ടതായി സ്ഥിരീകരിക്കുന്നത്.

അടുത്ത ഖലീഫയുടെ പേര് ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രസ്താവനയിലുണ്ട്. അനുയായികളോട് അവരുടെ ദൃഢചിത്തതയോടെ പോരാട്ടത്തില്‍ തന്നെ തുടരാനുമുള്ള ആഹ്വാനം പ്രസ്താവനയിലുണ്ട്.

SHARE