അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ‘കുഞ്ഞ് കെജ്‌രിവാളിനും’ ക്ഷണം

ഫെബ്രുവരി 16 ന് നടക്കുന്ന അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഒരു അപ്രതീക്ഷിത അതിഥിയുണ്ടാകും. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ കുഞ്ഞ് ബാലനെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. ട്വിറ്ററിലൂടെയാണ് കുഞ്ഞ് കെജ്‌രിവാളിനെ അവര്‍ ക്ഷണിച്ചിരിക്കുന്നത്.

70 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 62 സീറ്റുകളിലും വിജയിച്ചാണ് എ.എ.പി അധികാരത്തിലേക്കെത്തുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയത്തിന് ശേഷം ദേശീയ നേതാക്കള്‍ ദിവസങ്ങളോളം പ്രചരണ രംഗത്തെത്തിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ തിരിച്ചടികള്‍ തുടരുകയാണ്. ഒരു വര്‍ഷത്തിനും രണ്ടു മാസത്തിനുമിടെ ആറാമത്തെ സംസ്ഥാനത്തിലാണ് ബി.ജെ.പി തോല്‍വി ഏറ്റുവാങ്ങുന്നത്.

SHARE