ചൈനയില്‍ നാലു വര്‍ഷം മുമ്പ് മരിച്ച ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു

ചൈനയില്‍ നാലു വര്‍ഷം മുമ്പ് മരിച്ച ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു

ബീജിങ്: നാലു വര്‍ഷം മുമ്പ് കാറപകടത്തില്‍ മരിച്ച ദമ്പതികള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് പിറന്നു. ചൈനയിലാണ് സംഭവം. 2013ലാണ് ചൈനീസ് ദമ്പതികള്‍ മരിച്ചത്. കുട്ടികളില്ലാത്തിരുന്ന ദമ്പതികള്‍ നാന്‍ജിങ് ആസ്പത്രിയില്‍ ഐ.വി.എഫ് ചികിത്സക്ക് ശ്രമിച്ചുകൊണ്ടിരിക്കെയാണ് അപകടം. ആസ്പത്രിയില്‍ സൂക്ഷിച്ചിരുന്ന ബീജം ദമ്പതികളുടെ മാതാപിതാക്കള്‍ ലാവോസില്‍ കൊണ്ടുപോയി വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കി. ആണ്‍ കുഞ്ഞിനാണ് ജന്മം നല്‍കിയത്.

2017 ഡിസംബറില്‍ കുഞ്ഞ് ജനിച്ചെങ്കിലും ചൈനീസ് മാധ്യമങ്ങള്‍ ഇപ്പോഴാണ് വിവരം പുറത്തുവിടുന്നത്. ചൈനയില്‍ വാടക ഗര്‍ഭധാരണത്തിന് നിയമ തടസ്സങ്ങളുണ്ട്. മൂന്നു വര്‍ഷം നീണ്ട നിയമപോരട്ടങ്ങള്‍ക്കൊടുവിലാണ് വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കിനുള്ള അവകാശം ഇവര്‍ നേടിയെടുത്തത്.

SHARE