നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍; മൂന്നാംനിലയില്‍ നിന്ന് വീണ രണ്ട് വയസ്സുകാരന്‍ അത്ഭുകരമായി രക്ഷപ്പെട്ടു

ദാമന്‍ ദ്യുവില്‍ മൂന്നാം നിലയില്‍ നിന്ന് വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്.

കുഞ്ഞ് വീഴുന്നത് കണ്ട് ഓടിക്കൂടിയ ആളുകള്‍ക്കിടയിലേക്കാണ് കുഞ്ഞ് വീണത്. താഴേക്ക് വീണ കുഞ്ഞ് ഒരാളുടെ കൈയ്യിലേക്കാണ് പതിച്ചത്. കുഞ്ഞിനെ കയ്യിലേറ്റുവാങ്ങിയ ആള്‍ നിലത്തുവീഴുന്നത് ദൃശ്യത്തില്‍ കാണാം. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായാണ് കുഞ്ഞ് രക്ഷപ്പെട്ടത്.

SHARE