മായാര്‍ ഡാമില്‍ കാട്ടാന കുട്ടിയുടെ ജഡം കണ്ടെത്തി

പാലക്കാട് : ഗൂഡല്ലൂര്‍, മുതുമല കടുവ കേന്ദ്രത്തിന്റ അടുത്തുള്ള മായാര്‍ ഡാമില്‍ നിന്നും കനാല്‍ വഴി പോകുന്ന വെള്ളത്തില്‍ ശനിയാഴ്ച വൈകുന്നേരം രണ്ട് മാസം പ്രായമുള്ള കാട്ടാന കുട്ടിയെ വെള്ളത്തില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.

റൈഞ്ചര്‍മാരിയപ്പന്റെ നേതൃത്വത്തിലാണ് ജഡം പുറത്തെടുത്തത്. ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം ചെയ്താല്‍ മാത്രമാണ് മരണകാര്യം വ്യക്തമാകുകയുള്ളൂ.

SHARE