കൊച്ചി: നാണയം വിഴുങ്ങി മരിച്ച പൃഥ്വിരാജിന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്തത് രണ്ട് നാണയങ്ങള്‍. 50 പൈസ, ഒരു രൂപ നാണയങ്ങളാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെടുത്തത്. നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് പറയാനാകില്ലെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.
വന്‍കുടലിന്റെ താഴ്ഭാഗത്തുനിന്നാണ് നാണയങ്ങള്‍ കണ്ടെടുത്തത്. മരണകാരണം പൂര്‍ണമായി വ്യക്തമാകാന്‍ രാസപരിശോധനാഫലം പുറത്തുവരണമെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ രാസപരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം കൊല്ലം പൂതക്കുളം നെല്ലേറ്റ് തോണിപ്പറ ലക്ഷംവീട്ടില്‍ അമ്മ നന്ദിനിയുടെ വീട്ടിലേക്കു കൊണ്ടു പോകും. വൈകിട്ട് അവിടെ സംസ്കാരം നടത്തും.