കളിക്കുന്നതിനിടയില്‍ സ്‌ക്രൂ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

ന്യൂഡല്‍ഹി: കളിക്കുന്നതിനിടയില്‍ ഇരുമ്പ് സ്‌ക്രൂ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. ഡല്‍ഹിയിലെ വസിറാബാദിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഒരുവയസ്സുകാരനായ രഹാന്‍ ആണ് മരണത്തിന് കീഴടങ്ങിയത്.

ബിഹാറിലെ ബഗല്‍പൂര്‍ സ്വദേശികളാണ് രഹാന്റെ കുടുംബം. വസിറാബാദിലെ ഒരു വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇവര്‍. എയര്‍കണ്ടീഷണര്‍ മെക്കാനിക് ആയ പിതാവ് മുസ്തഫയും ഭാര്യയും മാത്രമാണ് രഹാനൊപ്പം വീട്ടിലുണ്ടായിരുന്നത്. വീടിനുള്ളില്‍ കളിക്കുകയായിരുന്ന കുഞ്ഞ് തറയില്‍ കിടന്ന ഇരുമ്പ് സ്‌ക്രൂ വിഴുങ്ങുകയായിരുന്നു. സ്‌ക്രൂ തൊണ്ടയില്‍ കുടുങ്ങിയ കുഞ്ഞിനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിനെ പ്രവേശിപ്പിച്ച ആസ്പത്രിയിലെ അധികൃതരാണ് വിവരം പൊലീസില്‍ അറിയച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ നുപുര്‍ പ്രസാദ് അറിയിച്ചു.

SHARE