യുവതിക്ക് “ഓല” ക്യാബ്‌സില്‍ സുഖ പ്രസവം; ബമ്പര്‍ സമ്മാനവുമായി കമ്പനി

പൂനെ: അത്യാവശ്യനേരത്ത് ആസ്പത്രിയിലേക്കായാണ് പൂനെക്കാരി ഈശ്വരി കാര്‍ ടാക്‌സി വിളിക്കുന്നത്. എന്നാല്‍ ഗര്‍ഭിണിയായിരുന്ന കിഷോരി മുന്നില്‍ ഒക്ടോബര്‍ 2ന് എത്തിയ ആ ഓല കാറില്‍ സംഭവിച്ചത് അദ്ഭുതങ്ങളാണ്.

ആസ്പത്രിയിലേക്കുള്ള വഴിയില്‍ ആ ഓല ക്യാബ്‌സില്‍, ഈശ്വരി സിങ് തന്റെ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പൂനെ മംഗള്‍വാര്‍ പേട്ടിലെ കമലാ നഹ്‌റു ആസ്പത്രിയേക്ക് കാര്‍ ഡ്രൈവര്‍ യെശ്വന്ത് ഗലാണ്ടെ സൂക്ഷിച്ച് ഓടിക്കുമ്പോഴായിരുന്നു, പിറകു സീറ്റില്‍ യുവതിയുടെ സുഖ പ്രസവം.

തന്റെ വാഹനത്തില്‍ ഒരു കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് യശ്വന്ത്. താന്‍ പരമാവധി ശ്രദ്ധിച്ചും വേഗത്തിലുമായിരുന്നു കാറോടിച്ചത് പോയിരുന്നത്. പക്ഷേ, ആസ്പത്രി എത്താന്‍ 8 കിലോമീറ്റര്‍ ബാക്കി നില്‍ക്കെ യുവതി പ്രസവിക്കുകയായിരുന്നു, യശ്വന്ത് പറഞ്ഞു.

ഇതിനിടെ ഓല കമ്പനി അമ്മയ്ക്കും മകനും ബമ്പര്‍ സമ്മാനവുമായി രംഗത്തെത്തി. ഇനി അഞ്ചു വര്‍ഷത്തേക്ക് ഓല ക്യാബ്‌സില്‍ പരിധികളില്ലാതെ സൗജന്യ യാത്രയാണ് കമ്പനി നല്‍കിയത്. സമ്മാന വിവരം ഓല ട്വിറ്ററിലൂടെ അറിയിച്ചു.
കുഞ്ഞിന് പേരിട്ടാലുടന്‍ സൗജന്യ യാത്ര ചെയ്യുന്നതിനുള്ള കൂപ്പണ്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു.

അതേസമയം അമ്മയെയും കുഞ്ഞിനെയും ആസ്പത്രിയില്‍ നിന്ന് മടക്കി കൊണ്ടുപോകുന്നതും ഓല ക്യാബ്‌സാണ്.
പ്രസവ വേദനയെ തുടര്‍ന്ന് ഈശ്വരിയെ ആസ്പത്രിയിലേക്ക് കൊണ്ട് പോകാന്‍, ഭര്‍ത്താവ് രമേശ് വിശ്വകര്‍മയാണ് ഓല ബുക്ക് ചെയ്തത്.

SHARE