ബാബരി മസ്ജിദ് തകര്‍ത്തതിന് തൂക്കുകയര്‍ കിട്ടിയാല്‍ അനുഗ്രഹമായി കരുതും; ഉമാ ഭാരതി


ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ വിധി എന്തുതന്നെയായാലും പ്രശ്നമില്ലെന്ന് ബി.ജെ.പി നേതാവും കേസിലെ പ്രതിയുമായ ഉമാഭാരതി. ‘ന്റെ പ്രസ്താവന അറിയിക്കാനായി എന്നെ കോടതി വിളിച്ചു, എന്താണ് സത്യമെന്ന് ഞാന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വിധി എന്തായിരിക്കുമെന്നത് എനിക്ക് പ്രശ്നമല്ല. അതിന്റെ പേരില്‍ എനിക്ക് തൂക്കുകയര്‍ കിട്ടിയാല്‍ അതും അനുഗ്രഹമായി കരുതും’ -ഉമാ ഭാരതി എന്‍ഡിടിവിയോട് പറഞ്ഞു.

ഈ മാസം ആദ്യം ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ ഉമാഭാരതി ഹാജരായിരുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി ശനിയാഴ്ചയും മുരളി മനോഹര്‍ ജോഷി വ്യാഴാഴ്ച്ചയും വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരായിരുന്നു.

SHARE