ബാബരി മസ്ജിദ് കേസ്; ഓഗസ്റ്റ് 31ന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രീംകോടതി


ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് കേസ് വിചാരണ ഓഗസ്റ്റ് 31ന് മുന്‍പ് പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രിംകോടതി. വിചാരണയ്ക്കായി വിഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഉപയോഗിക്കാമെന്നും ലക്നൗ സിബിഐ കോടതിക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി.

കേസിന്റെ വിചാരണയ്ക്കായി സുപ്രിംകോടതി അനുവദിച്ച സമയപരിധി അവസാനിക്കുന്ന സാഹചര്യത്തില്‍ സമയം നീട്ടി നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അഡ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിംഗ് തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. 1992 ഡിസംബര്‍ ആറിനാണ് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെടുന്നത്.

SHARE