ന്യൂഡല്‍ഹി: ലോകത്തെ പിടിച്ചുലക്കിയ കോവിഡ് 19 വൈറസ് വ്യാപനത്തില്‍ പ്രതിരോധം തീര്‍ക്കുന്നതിനായി കൊറോണ വൈറസ് പാന്‍ഡെമിക് റിലീഫിനായി സംഭാവന ചെയ്യുന്ന ലോകത്തെ ശതകോടീശ്വരന്മാരില് മൂന്നാമതായി അസിം ഹാഷിം പ്രേംജി.
132 ദശലക്ഷം യുഎസ് ഡോളര്‍ (1000 കോടി രൂപ) ആണ് ഇന്ത്യന്‍ ഐടി ഭീമന് വിപ്രോ ലിമിറ്റഡിന്റെ ചെയര്മാന് അസിം ഹാഷിം പ്രേംജി സംഭാവനയ ചെയ്തതെന്ന് ഫോബ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് -19 പാന്‍ഡെമിക് പൊട്ടിത്തെറിയില്‍ ഉണ്ടായ അഭൂതപൂര്‍വമായ ആരോഗ്യ-മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിന് അസിം പ്രേംജി ഫൗണ്ടേഷന്, വിപ്രോ, വിപ്രോ എന്റര്‍പ്രൈസസ് എന്നിവര്‍ ചേര്‍ന്നാണ് 1125 കോടി രൂപ സഹായം നല്കി. അസിം പ്രേംജി ഫൗണ്ടേഷന്റെയും വിപ്രോയുടെും സാധാരണ വാര്‍ഷിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയാണ് ഈ സംഭാവന.
ലോകമെമ്പാടും നാശം വിതച്ച കൊറോണ വൈറസ് പാന്‍ഡെമിക് പ്രതിസന്ധിയെ നേരിടാന്‍ വിവിധ സര്‍ക്കാരുകളെ സഹായിക്കുന്നതിനാണ് വന്‍ തുക സംഭാവനകളുമായി നിരവധി ശതകോടീശ്വരന്മാര് മുന്നോട്ട് വന്നിട്ടുള്ളത്. കൊറോണ വൈറസ് ദുരിതാശ്വാസത്തിനായി ഏപ്രില്‍ അവസാനം വരെ 77 കോടീശ്വരന്മാര് വിവിധ കാരണങ്ങളാല്‍ സംഭാവന നല്‍കിയിട്ടുണ്ടെന്ന് ഫോര്‍ബ്സ് തയ്യാറാക്കിയ പട്ടിക പറയുന്നു.

ഇവരില്‍ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്ത വ്യക്തി. ഡോര്‍സി തന്റെ സമ്പത്തിന്റെ നാലിലൊന്ന് ഒരു ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യാമെന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ട്.

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സും സംരംഭകയായ ഭാര്യ മെലിന്‍ഡ ഗേറ്റ്സും നടത്തുന്ന ഫൗണ്ടേഷന് ആണ് ലോകത്ത് രണ്ടാമത് നില്‍ക്കുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട കാരണങ്ങള്‍ക്കായി 255 ദശലക്ഷം യുഎസ് ഡോളറാണ് ഇവര്‍ സംഭാവന നല്‍കിത്.

മൂന്നാമതായി ഇന്ത്യയുടെ അസിം പ്രേംജി ഇടംപിടിച്ചത്. ഇന്ത്യയിലെ ഏറ്റവും ധനികരിൽ ഒരാളായ വിപ്രോ ലിമിറ്റഡിന്റെ ചെയർമാൻ അസിം പ്രേംജി ലളിതമായ അഭിരുചിയുള്ള ഒരാളാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ട അദ്ദേഹം ഇന്ത്യയിലെ ഐടി വ്യവസായത്തിന്റെ തലവൻ എന്നറിയപ്പെടുന്നു.
ദൈനംദിന യാത്രയ്ക്കായി ഏറ്റവും ആധുനികവും ആഢംബരവുമായ വാഹനങ്ങളിലൊന്ന് അദ്ദേഹത്തിന് എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിയുമെന്നാലും പഴയ മെർസിഡീസ് ബെൻസ് E-ക്ലാസാണ് പതിവായി ഉപയോഗിക്കുന്നു.

നാലാമത്തെ വലിയ സ്വകാര്യ സംഭാവന ജോര്‍ജ്ജ് സോറോസില്‍ നിന്നാണ്. ഹംഗേറിയന്‍-അമേരിക്കന്‍ ശതകോടീശ്വരന്‍ 130 മില്യണ്‍ ഡോളര്‍ സംഭാവന നല്കി.

ലോകത്തെ ഏറ്റവും ധനികനായ ജെഫ് ബെസോസ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ആമസോണ്‍ സിഇഒ ഇതുവരെ 100 മില്യണ്‍ ഡോളര്‍ സംഭാവന നല്കി.

സ്കോള്‍ ഫൗണ്ടേഷന്റെ പങ്കാളി മീഡിയ സ്ഥാപകനും ചെയര്‍മാനുമായ ജെഫ്രി സ്കോല്‍ 100 മില്യണ്‍ ഡോളര്‍ സംഭാവന നല്കി.

ഏഴാമത്തെ വലിയ സംഭാവന ഓസ്ട്രേലിയന്‍ വ്യവസായി ആന്‍ഡ്രൂ ഫോറസ്റ്റില്‍ നിന്നാണ്. ഫോര്‍ട്ടസ്ക്യൂ മെറ്റല്‍സ് ഗ്രൂപ്പിന്റെ മുന്‍ സിഇഒയായ ആന്‍ഡ്രൂ 100 മില്യണ്‍ ഡോളര്‍ സംഭാവന നല്കി.

ഡെല്‍ ടെക്നോളജീസിന്റെ ചെയര്‍മാനും സിഇഒയുമായ അമേരിക്കന്‍ ശതകോടീശ്വരന്‍ മൈക്കല്‍ ഡെല്‍ ആണ് എട്ടാമത്തെ ആള്, 100 ദശലക്ഷം യുഎസ് ഡോളറാണ് ഡെല്‍ സംഭാവന നല്‍കിയത്.

ബ്ലൂംബെര്‍ഗിന്റെ ഉടമയും സഹസ്ഥാപകനുമായ മൈക്കല്‍ ബ്ലൂംബെര്‍ഗ് 74.5 ദശലക്ഷം യുഎസ് ഡോളര്‍ സംഭാവന നല്കി ഒമ്പതാം സ്ഥാനക്കാരനായി.
സാമൂഹ്യ മേഖലയില്‍ പ്രവര്‍ത്തിക്ക അമേരിക്കന്‍ വനിത ലിനും സ്റ്റേസി ഷസ്റ്റര്മാനന് 70 ദശലക്ഷം യുഎസ് ഡോളര്‍ സംഭാവന നല്കി പട്ടികയില്‍ പത്താമത്തെ ആളായി.