വിസ്മയമായി അസ്ഹര്‍ അലി

ദുബൈ: അസ്ഹര്‍ അലി വിസ്മയമാവുകയാണ്. ടെസ്റ്റ് ക്രിക്കറ്റിലെ മാറിയ പാകിസ്താന്‍ ടീമിന്റെ പ്രതിരൂപമായ വെറ്ററന്‍ താരം കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറിയെന്ന സ്വപ്‌ന നേട്ടം സ്വന്തമാക്കി. എതിര്‍ ബൗളര്‍മാരെ നിഷ്‌കരുണം മര്‍ദിച്ചാണ് അസ്ഹര്‍ ഈ നേട്ടത്തിലേക്കെത്തിയത്. റെക്കോര്‍്ഡ് പ്രകടനത്തിന്റെ മികവില്‍ പാകിസ്താന്‍ ഒന്നാമിന്നിങ്‌സ് 579/3 ന് ഡിക്ലയര്‍ ചെന്നു.

ഡേ- നൈറ്റ് ടെസ്റ്റില്‍ സെഞ്ച്വറി, ഡബിള്‍ സെഞ്ച്വറി, ട്രിപ്പിള്‍ എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ താരം കൂടിയായി ഈ ലാഹോറുകാരന്‍. ട്രിപ്പിള്‍ ശതക നേട്ടത്തിലെത്തുന്ന നാലാമത്തെ മാത്രം പാക് ക്രിക്കറ്ററാണ് 31കാരന്‍. ഹനീഫ് മുഹമ്മദിനും (337) ഇന്‍സമാമുള്‍ഹഖിനും (329) യൂനിസ്ഖാനും(313) പിന്‍ഗാമി. ഡബിള്‍ തികച്ച ശേഷം അതിവേഗമായിരുന്നു താരം ട്രിപ്പിള്‍ നേട്ടച്ചിലേക്കെത്തിയത്. ബ്ലാക്ക് വുഡിന്റെ പന്തില്‍ ബൗണ്ടറിയിലൂടെയായിരുന്നു മുന്നൂറ് കടന്നത്.

SHARE