തീവ്രവാദിയെന്നാരോപിച്ച് മുസ്ലിം യുവാവിനെ ആറ് മാസം ജയിലിലടച്ച എന്‍.ഐ.എ ഇപ്പോള്‍ പറയുന്നു തെളിവില്ല

ന്യൂഡല്‍ഹി: തീവ്രവാദിയെന്നാരോപിച്ച് മുസ്ലിം യുവാവിനെ ആറ് മാസം ജയിലിലടച്ച എന്‍.ഐ.എ ഒടുവില്‍ തെളിവില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കോടതി ജാമ്യം നല്‍കി. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 26നാ​യി​രു​ന്നു വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ സീ​ലാം​പു​ർ, ചൗ​ഹാ​ൻ ബ​ങ്ക​ർ മേ​ഖ​ല​യി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി മു​ഹ​മ്മ​ദ്​ അ​അ്​​സം അ​ട​ക്കം അ​ഞ്ചു​പേ​രെ എ​ൻ.​ഐ.​എ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. യു.​പി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ റെ​യ്​​ഡ്​ ന​ട​ത്തി മ​റ്റ്​ ഒ​മ്പ​തു​പേ​രെ​യും എ​ൻ.​ഐ.​എ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഇ​വ​ർ ഐ.​എ​സ്​ ബ​ന്ധ​മു​ള്ള ഹ​ർ​ക​ത്തു​ൽ ഹ​ർ​ബെ ഇ​സ്​​ലാം എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നാ​യി​രു​ന്നു എ​ൻ.​ഐ.​എ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

12 പി​സ്​​റ്റ​ളു​ക​ൾ, മി​സൈ​ൽ വി​ക്ഷേ​പ​ണ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ, 98 മൊ​ബൈ​ൽ ​ഫോ​ണു​ക​ൾ, 25 കി​ലോ​ഗ്രാം സ്​​ഫോ​ട​ക വ​സ്​​തു​ക്ക​ൾ തു​ട​ങ്ങി​യ​വ ഇ​വ​രി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത​താ​യും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. ഐ.എസിന്റെ ഇ​ന്ത്യ​ൻ പ​തി​പ്പ്​ സ്​​ഥാ​പി​ച്ച്​ ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​നെ​തി​രെ ജി​ഹാ​ദ്​ ന​ട​ത്തു​ക​യാ​ണ്​ ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്ന്​ ക​ഴി​ഞ്ഞ​മാ​സം സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ എ​ൻ.​ഐ.​എ ബോ​ധി​പ്പി​ക്കു​ക​യും ചെ​യ്​​തു. മു​ഹ​മ്മ​ദ്​ അ​അ്​​സ​മും സ​യ്​​ദ്​ മാ​ലി​കും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു കു​റ്റ​പ​ത്രം. എ​ന്നാ​ൽ, ഇ​വ​രെ കു​റ്റ​ക്കാ​രാ​ക്കു​ന്ന​തി​ന്​ വ്യ​ക്​​ത​മാ​യ തെ​ളി​വി​ല്ലെ​ന്നു പ​റ​ഞ്ഞാ​ണ്​ ഇ​പ്പോ​ൾ എ​ൻ.​െ​എ.​എ മ​ല​ക്കം​മ​റി​ഞ്ഞ​ത്. 

‘‘എ​ന്നെ സം​ബ​ന്ധി​ച്ച്​ ജ​യി​ലി​ൽ ക​ഴി​ഞ്ഞ ആ​റു മാ​സ​മെ​ന്ന​ത്​ ദീ​ർ​ഘ​മാ​യ കാ​ല​യ​ള​വാ​ണ്. ഞാ​ൻ ജീ​വി​ത​ത്തി​ൽ നേ​ടി​യെ​ടു​ത്ത​തെ​ല്ലാം ത​ക​ർ​ന്ന​ടി​ഞ്ഞ അ​വ​സ്​​ഥ. ആ​റു വ​യ​സ്സാ​യ മ​ക​ൾ എ​ന്നും ബാ​പ്പ​യെ ചോ​ദി​ക്കും. മ​രു​ന്നു ഫാ​ക്​​ട​റി​യി​ൽ ജോ​ലി​ക്കു പോ​യ​താ​ണെ​ന്ന്​ ക​ള്ളം പ​റ​ഞ്ഞാ​ണ്​ അ​വ​ളെ ബ​ന്ധു​ക്ക​ൾ സ​മാ​ധാ​നി​പ്പി​ച്ച​ത്. തി​ഹാ​ർ ജ​യി​ലി​ൽ അ​വ​ൾ എ​ന്നെ കാ​ണാ​ൻ വ​രു​േ​മ്പാ​ൾ അ​ത്​ താ​ൻ ജോ​ലി ചെ​യ്യു​ന്ന ഫാ​ക്​​ട​റി​യാ​ണെ​ന്നും അ​വ​ർ ധ​രി​ച്ചു​’’ -ചൗ​ഹാ​ൻ ബ​ങ്ക​റി​ൽ മെ​ഡി​ക്ക​ൽ​ഷോ​പ്​ ന​ട​ത്തു​ന്ന മു​ഹ​മ്മ​ദ്​ അ​അ്​​സം പ​റ​ഞ്ഞു. വീ​ട്ടി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി മ​ക​നെ പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​േ​മ്പാ​ൾ ചോ​ദ്യം​ ചെ​യ്യാ​നാ​ണെ​ന്നാ​യി​രു​ന്നു പൊ​ലീ​സു​കാ​ർ പ​റ​ഞ്ഞ​തെ​ന്നും അ​ത്​ ആ​റു​മാ​സം ത​ട​വാ​കു​​മെ​ന്ന്​ ചി​ന്തി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​അ്​​സ​മി​​െൻറ പി​താ​വ്​ അ​ഹ്​​മ​ദ്​ പ​റ​ഞ്ഞു. 

SHARE