ആസാദിനെ വിട്ടയക്കണം;ഡല്‍ഹിയില്‍ വീണ്ടും വിദ്യാര്‍ത്ഥി സമരം

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വിട്ടയക്കണമെന്ന ആവശ്യവുമായി ഡല്‍ഹിയില്‍ പ്രതിഷേധം. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ആസാദ്.നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയെന്ന കാരണം കാണിച്ചായിരുന്നു ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആസാദിനെ വിട്ട് നല്‍കുന്നതുവരെ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

ഇന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞിരുന്നു. യൂണിവേഴ്‌സിറ്റിയില്‍ ബിരുദദാന ചടങ്ങിനു എത്തിയതായിരുന്നു ഗവര്‍ണര്‍. വാഹനം തടഞ്ഞ വിദ്യാര്‍ത്ഥികള്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചു. നേരത്തെയും വിദ്യാര്‍ത്ഥികള്‍ ഗവര്‍ണറെ തടഞ്ഞ് പ്രതിഷേധം അറിയിച്ചിരുന്നു. പശ്ചിമ ബഗാളില്‍ തൃണമൂല്‍ സര്‍ക്കാര്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പമാണ്. പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പിലാക്കില്ലെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ പറഞ്ഞത്.

SHARE