മസ്‌ക്കറ്റില്‍ മണ്ഡല പൂജ മഹോത്സവം നടന്നു

മസ്‌ക്കറ്റ്: മസ്‌കറ്റില്‍ മണ്ഡല പൂജ മഹോത്സവം നടന്നു. അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിലാണ് മണ്ഡല പൂജ മഹോത്സവം സംഘടിപ്പിച്ചത്. ദാര്‍സൈത്ത് ശ്രീകൃഷ്‌ന ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ആയിരകണക്കിന് വിശ്വാസികള്‍ ആണ് പങ്കെടുത്തത്. ചടങ്ങിന്റെ ഭാഗമായി പൂജയും,ദീപാരാധനയും ഭജനും നടന്നു.
മണ്ഡല പൂജ മഹോസവത്തിനായി ദാര്‍സൈത് ശ്രീകൃഷ്‌ന ക്ഷേത്രത്തില്‍ താല്‍ക്കാലികമായി ഒരുക്കിയെടുത്ത വേദിയില്‍ ആയിരുന്നു ചടങ്ങുകള്‍ പുരോഗമിച്ചത്. മസ്‌കറ്റിലെ അയ്യപ്പ സേവാ സമതി, തുടര്‍ച്ചയായി ഇത് നാലാമത്തെ വര്‍ഷമാണ് മണ്ഡല പൂജ നടത്തി വരുന്നത്.

SHARE