ഋഷിരാജ് സിങ് അയ്യപ്പജ്യോതി തെളിയിച്ചെന്ന വ്യാജപ്രചരണവുമായി സംഘപരിവാര്‍

തിരുവനന്തപുരം: അയ്യപ്പ കര്‍മ്മ സമിതി ബുധനാഴ്ച നടത്തിയ അയപ്പജ്യോതിയില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പങ്കെടുത്തുവെന്ന വ്യാജപ്രചരണവുമായി സംഘപരിവാര്‍ കേന്ദ്രങ്ങള്‍. സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ ഋഷിരാജ് സിംഗ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി. വ്യാജ പ്രചാരണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഋഷിരാജ് സിംഗുമായി രൂപ സാദൃശ്യമുള്ള ഒരാളുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യജ പ്രചാരണം നടക്കുന്നത്. സംഘപരിവാര്‍ ബന്ധമുള്ള ഫെയ്‌സ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലുമാണ് ഈ ഫോട്ടോ വ്യാപകമായി പ്രചരിക്കുന്നത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ അയ്യപ്പജ്യോതി സംഘടിപ്പിച്ചത്.

SHARE