അയോധ്യ കേസ്: രാജീവ് ധവാനെ ഭീഷണിപ്പെടുത്തിയവര്‍ക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകരന്‍ രാജീവ് ധവാന് ഭീഷണിക്കത്തയച്ച രണ്ടുപേര്‍ക്കെതിരെ സുപ്രീംകോടതി നടപടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഇരുവര്‍ക്കും നോട്ടീസയച്ചത്. തന്നെ അധിക്ഷേപിച്ചത് കോടതിയലക്ഷ്യമാണെന്ന് കാണിച്ച് രാജീവ് ധവാന്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്.

ചെന്നൈ സ്വദേശിയായ വിരമിച്ച വിദ്യാഭ്യാസ ഓഫീസര്‍ എന്‍. ഷണ്‍മുഖം, രാജസ്ഥാന്‍ സ്വദേശിയായ സഞ്ജയ് കലാല്‍ ബജ്‌റംഗി എന്നിവരാണ് ധവാന് ഭീഷണിക്കത്തയച്ചത്. അയോധ്യകേസില്‍ മുസ്‌ലിങ്ങള്‍ക്ക് വേണ്ടി ഹാജരാവുന്നതിനെതിരെയാണ് ഇവര്‍ ഭീഷണിമുഴക്കിയത്.

SHARE