അയോധ്യയില്‍ നിര്‍മിക്കുന്ന മുസ്ലിം പള്ളിയുടെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചാലും പോകില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതേസമയം തന്നെ ആരും ക്ഷണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ ബാബരി മസ്ജിദിന് പകരമായി സുപ്രീംകോടതി അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമിയില്‍ നിര്‍മ്മിക്കുന്ന മുസ്ലിം പള്ളിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിനായിരുന്നു യോഗി ആദിത്യാനാഥിന്റെ മറുപടി. അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള ഭൂമി പൂജ ചടങ്ങില്‍ യോഗി ആദിത്യനാഥ് പങ്കെടുത്തിരുന്നു.
മുഖ്യമന്ത്രി എന്ന നിലയില്‍ ഒരു മതവിഭാഗവുമായും തനിക്ക് അകല്‍ച്ചയില്ല, അതേസമയം യോഗി എന്ന നിലയില്‍ ഞാന്‍ അതില്‍ പങ്കെടുക്കില്ല. ഒരു ഹിന്ദു വിശ്വാസി എന്ന നിലക്ക് എനിക്കെന്റെ മതപരമായ വിശ്വാസങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. മറ്റുള്ളവരുടെ പ്രവൃത്തികളില്‍ ഇടപെടാന്‍ തനിക്കാവില്ല-യോഗി ആദിത്യനാഥ് വ്യക്തമാക്കി.
പള്ളിയുടെ നിര്‍മാണ ഉദ്ഘാടനവുമായി തനിക്ക് ബന്ധമില്ല. എന്നെ ആരും ക്ഷണിക്കില്ല. എനിക്ക് അവിടെ പോകേണ്ട കാര്യമില്ല’ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.