ഖാസിം സുലൈമാനിയുടെ അന്ത്യോപചാര ചടങ്ങില്‍ വിതുമ്പിക്കരഞ്ഞ് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഈ

യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ സൈനിക തലവന്‍ ഖാസിം സുലൈമാനിയുടെ അന്ത്യോപചാര ചടങ്ങില്‍ വിതുമ്പിക്കരഞ്ഞ് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഈ.ഖാസിം സുലൈമാനിയുടെ മൃതദേഹത്തിനരികില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നതിനിടെയാണ് അലി ഖാംനഈ വിതുമ്പി കരഞ്ഞത്.

ഇദ്ദേഹത്തോടൊപ്പം ഖാലിം സുലൈമാനിയുടെ മകള്‍ സൈനബ് സുലൈമാനി, മകന്‍ ഇസ്മയില്‍ ഖാനി, ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി, റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മേജര്‍ ജെനറല്‍ ഹുസൈന്‍ സലാമി എന്നിവരും അന്ത്യോപചാര ചടങ്ങില്‍ പങ്കെടുത്തു. പിതാവിന്റെ മരണം അമേരിക്കയ്ക്ക് കറുത്ത ദിനങ്ങളാണ് സമ്മാനിക്കുകയെന്ന് സുലൈമാനിയുടെ മകള്‍ അന്ത്യോപചാര ചടങ്ങില്‍ തടിച്ചു കൂടിയ ജനങ്ങളുടെ മുമ്പാകെ പറഞ്ഞു.അന്ത്യോപചാര ചടങ്ങില്‍ ജനലക്ഷങ്ങളാണ് പങ്കെടുത്തത്.