ഡല്‍ഹി കലാപത്തിന്റെ മുഖമായ അയാന്‍ ഇനി ലീഗിന്റെ തണലില്‍

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിന് പിന്നാലെ വീട്ടിലെത്തിയ മൃതദേഹത്തിന് മുന്നില്‍ ദുഃഖം സഹിക്കാനാവാതെ പൊട്ടികരയുന്ന ബാലന്റെ ചിത്രം ലോകത്തെ മുഴുവന്‍ കണ്ണീരണിയിച്ചിരുന്നു. കലാപത്തില്‍ കൊല്ലപ്പെട്ട അമ്മാവന്‍ മുദസ്സിറിന്റെ മുഖത്തേക്ക് നോക്കി കരയുന്ന അയാനെ മുസ്ലിം ലീഗിന്റെ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ ഫെസ്ബുക്കില്‍ അറിയിച്ചു.

ഫെയ്‌സബുക്‌പോസ്‌ററ് പൂര്‍ണ്ണ രൂപത്തില്‍

ഡല്‍ഹി കലാപത്തിന്റെ ദൈന്യതയുടെ മുഖം അയാന്‍,
മുസ്ലിം ലീഗ് വേദിയിലെ മുഖ്യാതിഥി…

ഡല്‍ഹിയില്‍ കൊല്ലപ്പെട്ട മുദസ്സിറിന്റെ മുഖത്തേക്ക് നോക്കി പൊട്ടിക്കരയുന്ന ഈ ബാലന്റെ ചിത്രം, ലോകത്തെ മുഴുവന്‍ കണ്ണീരണിയിച്ച ഒന്നാണ്. അത് അയാനായിരുന്നു., മുദസ്സിറിന്റെ സഹോദരി പുത്രന്‍. ഈദ് ഗാഹിലെ തബ്ലീഗ് ബയാന്‍ കഴിഞ്ഞു മടങ്ങും വഴിയാണ് മുദസിര്‍ അക്രമികളാല്‍ കൊല്ലപ്പെടുന്നത്. മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ഒരു ലക്ഷം രൂപ കൈമാറാനാണ് നാം ആ കുടുംബത്തെ ആദ്യം കണ്ടു പിടിച്ചത്. മുദ്ദസിറിന് എട്ടും പെണ്‍കുട്ടികളാണ്, മൂത്തവള്‍ക്ക് പതിനാല് വയസ് ഇളയ മകള്‍ക്ക് ഒരു മാസം. ആണ്‍ കുട്ടികളില്ലാതിരുന്ന മുദസ്സിറിന് സ്വന്തം മകനെ പോലെയായിരുന്നു അയാന്‍ ..ചാച്ചുവിനെ അവനും അത്രക്കിഷ്ടമായിരുന്നു., അത് കൊണ്ടാണ് ചാച്ചുവിന്റെ ചേതനയറ്റ ശരീരം കണ്ടപ്പോ അവനു താങ്ങാന്‍ കഴിയാതിരുന്നത് .. ഇന്നലെയാണ് ഞങ്ങള്‍ അയാനെ കണ്ടുമുട്ടിയത്. ആ വീട്ടിലെത്തുമ്പോള്‍ അയാനും, ആ എട്ട് പെണ്‍കുട്ടികളും അവിടെയുണ്ട്. മുദസിറിന്റെ ..മൂത്ത മകള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. രണ്ട് പെണ്‍കുട്ടികള്‍ ‘ആലിമ’ ആകാന്‍ ആഗ്രഹിക്കുന്നു. സമൂഹത്തിന് നന്മയും മാനവികതയും പഠിപ്പിക്കാനാഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍. ,മെക്കാനിക്കല്‍ എഞ്ചിനീയറാകാനാണ് അയാന്റെ ആഗ്രഹം.മക്കളുടെ വിദ്യാഭ്യാസത്തില്‍ വലിയ ശ്രദ്ധ കൊടുത്തിരുന്നു മുദസിറും കുടുംബവും. ആ പെണ്‍കുട്ടികള്‍ പഠിച്ചു മിടുക്കികളാകണം. മുദസ്സിറില്ലാത്ത കൊണ്ട് അവരുടെ വിദ്യാഭ്യാസം നമ്മുടെ കൂടി ഉത്തരവാദിത്തമാണ് ..അങ്ങിനെയുള്ള മുഴുവന്‍ രക്തസാക്ഷികളുടെയും മക്കളുടെ വിദ്യാഭ്യാസത്തിനു മുസ്ലിം ലീഗ് താങ്ങാകാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്നലെ മുദ്ദസിറിന്റെ കഥ പി കെ കുഞ്ഞാലിക്കുട്ടിയുടെയും, ഇ റ്റി യുടെയും,വഹാബ് സാഹിബിന്റെയും ,നവാസ് ഗനിയുടെയും സാന്നിധ്യത്തില്‍ പറഞ്ഞപ്പോഴാണ് ..പിതാവില്ലാത്തതു കൊണ്ട് അവരുടെ വിദ്യാഭ്യാസം മുടക്കില്ല എന്നുറപ്പു വരുത്താനുള്ള പദ്ധതി മുസ്ലിം ലീഗിന്റെ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത് ..

ഓര്‍ഫന്‍സ് എഡുക്കേഷന്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം .

ഇന്നു ഈ പദ്ധതിയുടെ ഉല്‍ഘടനം ഇ റ്റി മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിക്കും . മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഡല്‍ഹി കെഎംസിസി യുടെ സഹകരണത്തോടെ ഈ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കും .ഡല്‍ഹി വംശഹത്യയുടെ കരയുന്ന മുഖം അയാനാണ് ചടങ്ങിലെ മുഖ്യാതിഥി. ആ മക്കളുടെ കരയുന്ന മുഖമാണ് ലോകം കണ്ടത്, ആത്മവിശ്വാസത്തോടെ അവര്‍ ചിരിക്കുന്നതും അന്തസോടെ അവര്‍ ജീവിക്കുന്നതും ലോകം കാണട്ടെ., മുസ്ലിം ലീഗ് അതിനൊരു നിമിത്തമാകാനുള്ള ശ്രമത്തിലാണ്.