എം.എ യൂസഫലിക്ക് മക്ക ഗവര്‍ണറുടെ ആദരം

മക്ക: വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിക്ക് മക്ക ഗവര്‍ണ്ണറും സല്‍മാന്‍ രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ ആദരം.

മക്കയിലെ ചെറുകിട കച്ചവടക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹായം എത്തിക്കുന്നതിനായി ഗവര്‍ണ്ണറേറ്റിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ‘ബിറന്‍ ബി മക്ക’ പദ്ധതിയില്‍ പങ്കാളിത്തം വഹിച്ചതിനാണ് ആദരം. കോവിഡ് മഹാമാരിയില്‍ ദുരിതത്തിലായവര്‍ക്കാണ് ഗവര്‍ണറേറ്റ് പദ്ധതി നടപ്പാക്കിയത്. 10 ലക്ഷം സൗദി റിയാലാണ് ചെറുകിട കച്ചവടക്കാര്‍ക്ക് ആശ്വാസമെത്തിക്കുന്നതിനായി എം.എ. യൂസഫലി ഈ പദ്ധതിയിലേക്ക് നല്‍കിയത്.

മക്കയിലെ ഗവര്‍ണ്ണര്‍ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ എം.എ. യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ജിദ്ദ റീജണല്‍ ഡയറക്ടര്‍ റഫീഖ് യാരത്തിങ്കല്‍ മക്ക ഗവര്‍ണ്ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി.

SHARE