അവിനാശി അപകടം; കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ പൊലീസില്‍ കീഴടങ്ങി

അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തിനിടയാക്കിയ കണ്ടെയ്‌നര്‍ ലോറിയുടെ െ്രെഡവര്‍ പൊലീസില്‍ കീഴടങ്ങി. പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹേമരാജാണ് (38) കീഴടങ്ങിയത്.പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി അപകടത്തില്‍ പെട്ടത്.

കണ്ടെയ്‌നര്‍ ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് സൂചനയുണ്ട്. ടയര്‍ പൊട്ടിയ ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 20 പേരാണ് അപകടത്തില്‍ മരിച്ചത്. എറണാകുളം ഡിപ്പോയിലെ വാഹനമാണ് അപകടത്തില്‍ പെട്ടത്. 48 പേരായിരുന്നു ബസിലുണ്ടായിരുന്നത്. മരിച്ചവരില്‍ 18 പേരും മലയാളികളാണ്.

SHARE