പന്ത് ചുരണ്ടല്‍ വിവാദം: ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകസ്ഥാനം രാജിവെച്ചു

മുംബൈ: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുരുക്കിലായ ഡേവിഡ് വാര്‍ണര്‍ ഐ.പി.എല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകസ്ഥാനം രാജിവെച്ചു. പുതിയ ക്യാപ്റ്റനെ ഉടന്‍ തീരുമാനിക്കുമെന്ന് സണ്‍റൈസേഴ്‌സ് ഉടമകള്‍ അറിയിച്ചു. നേരത്തെ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ നായകസ്ഥാനം രാജിവെച്ചിരുന്നു.

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനായിരിക്കും സണ്‍റൈസേഴ്‌സിന്റെ പുതിയ നായകന്‍ എന്നാണ് സൂചന. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണ്ണര്‍, കാമറൂണ്‍ ബാന്‍കോഫ്റ്റ് എന്നിവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാന്‍ ഒരുങ്ങുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ദക്ഷിണാഫ്രിക്കയില്‍ ആയിരുന്ന മൂവരെയും നാട്ടിലേക്ക് തിരിച്ചയിച്ചു. അടുത്ത 24 മണിക്കൂറിനകം ഇവര്‍ക്കെതിരായ നടപടി പ്രഖ്യാപിക്കുമെന്നും കിക്കറ്റ് ഓസ്‌ട്രേലിയ സി.ഇ.ഒ സതര്‍ലന്‍ഡ് വ്യക്തമാക്കി.

SHARE